Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parastoo Ahmadi

ഹി​ജാ​ബ് ധ​രി​ക്കാ​തെ പാ​ട്ടു​പാ​ടി; ഇ​റേനി​യ​ൻ ഗാ​യി​ക​യ്ക്കും സം​ഘ​ത്തി​നും ചാ​ട്ട​വാ​റ​ടി

ടെ​ഹ്റ​ൻ: ‌ഹി​ജാ​ബ് ധ​രി​ക്കാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സം​ഗീ​ത പ​രി​പാ​ടി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ ഗാ​യി​ക പ​ര​സ്തൂ അ​ഹ്മ​ദി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ചാ​ട്ട​വാ​റ​ടി ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

ഇ​റാ​നി​ലെ ഖോം ​പ്ര​വി​ശ്യ​യി​ലെ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ഇ​വ​ർ​ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ​വി​ധി​ച്ച​ത്. ചാ​ട്ട​വാ​റ​ടി​ക്ക് പു​റ​മേ, ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​ലാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നും ഇ​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2024 ഡി​സം​ബ​റി​ൽ ഇ​വ​ർ പാ​ടി​യ ഇ​റാ​നി​ലെ വി​പ്ല​വ ഗാ​ന​മാ​യ അ​സ് ഖൂ​നെ ജ​വ​ന​നെ വ​ത​ൻ എ​ന്ന പാ​ട്ടി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​ണു​ക​യും വ​ലി​യ തോ​തി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ അ​ശ്ലീ​ല​ത പ​ര​ത്തി പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ന്ത​സി​ന് ഭം​ഗം വ​രു​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് ഇ​റാ​നി​ലെ ഇ​സ്‌​ലാ​മി​ക നി​യ​മ​പ്ര​കാ​രം കോ​ട​തി ഇ​വ​ർ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

ഈ ​വി​ധി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് വി​വി​ധ അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും നി​യ​മ​വി​ദ​ഗ്ധ​രും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ്ത്രീ​ക​ൾ പാ​ടു​ന്ന​തോ സം​ഗീ​തം നി​ർ​മി​ക്കു​ന്ന​തോ ഇ​റാ​നി​യ​ൻ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഒ​രു ഗാ​യി​ക ഹി​ജാ​ബ് ധ​രി​ക്കാ​തെ പാ​ടി​യ​തി​ന് ചാ​ട്ട​വാ​റ​ടി ന​ൽ​കു​ന്ന​ത് ഭ​ര​ണ​കൂ​ടം സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന വി​വേ​ച​ന​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ തെ​ളി​വാ​ണ് എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക മ​സി​ഹ് അ​ലി​നെ​ജാ​ദ് പ​റ​ഞ്ഞു.

Latest News

Corehub Up